പുതുക്കാട്: അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത്സ്യ മാംസ മാര്‍ക്കറ്റില്‍ നിന്നും മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിവിടുന്നത് തടയാനുള്ള നടപടികള്‍ ആരംഭിച്ചു.
മാര്‍ക്കറ്റില്‍ നിന്നും വരുന്ന മലിനജലം ദേശീയപാതയിലേക്ക് എത്താതെ കാനയിലൂടെ തിരിച്ച് വിടുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായി പുതുക്കാട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് കാന നിര്‍മ്മാണം ആരംഭിച്ചു.
മാര്‍ക്കറ്റ് റോഡിന് കുറുകെ മണ്ണ് മൂടി കിടന്ന കാന പുനര്നിമ്മിച്ചു കൊണ്ടാണ് മലിനജലം ഒഴുക്കിവിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്, അംഗങ്ങളായ സതി സുധീര്‍, രാജു തളിയപറമ്പില്‍, സജിത് കോമത്തുകാട്ടില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാന നിര്‍മ്മാണം നടക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിലെ മല്‍സ്യ – മാംസ കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ് പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: