അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി 7ത്രേത്തിലെ പതക്കം നഷ്ടപ്പെട്ട സംഭവത്തില്‍ ഹിന്ദുസംഘടനകള്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നു. ഹിന്ദു ഐക്യവേദി അമ്പലപ്പുഴതാലൂക്ക് ഇന്ന് അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. രാവിലെ 10ന് ക്ഷേത്രം പടിഞ്ഞാറെ നടയില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സുദര്ശന് മുഖ്യപ്രഭാഷണം നടത്തും. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒരാഴ്ചമുമ്പ് കര്‍മ്മ സമിതി അമ്പലപ്പുഴസിഐ ഓഫീസ് ഉപരോധിച്ചിരുന്നു.
നാടകീയമായി രണ്ടു കാണിക്കവഞ്ചികളില്‍ നിന്നായി പതക്കം രൂപമാറ്റം വരുത്തി തിരികെ ലഭിച്ചിട്ടും ഇതുവരെ പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. അഞ്ചുപേരെ കേന്ദ്രീകരിച്ച് അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്ന് അന്വേഷണ സംഘം ആവര്ത്തിക്കു്നപോഴും പ്രതിയെ പിടികൂടാനായില്ല. ഉടന്‍ പിടികൂടുമെന്ന് ഐജി പി. വിജയന് പ്രഖ്യാപിച്ചിട്ടും ആഴ്ചകള്‍ കഴിഞ്ഞു. അന്വേഷണം മന്ദഗതിയിലായ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദി സത്യഗ്രഹ സമരവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: