പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഇന്ന്

Thursday 29 June 2017 9:06 pm IST

ചാരുംമൂട്: സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഇന്ന് രാവിലെ പത്തിന് ചുടലമുക്കില്‍ നിന്നും ആരംഭിക്കും. പാറ്റൂര്‍ മണ്ണൂശ്ശേരില്‍ പട്ടികജാതിക്കാരനായ ഉണ്ണിയെ വീടുകയറി ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുക. ഇരകളുടെ മൊഴിമാറ്റി പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നൂറനാട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് എന്ന് സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.