വിജിലന്‍സ് പരിശോധന നടത്തി

Thursday 29 June 2017 9:08 pm IST

ആലപ്പുഴ: പഴവീട്, കരുവാറ്റ് വില്ലേജാഫീസുകലില്‍ വിജിലന്‍സ് പരിശോധന നടത്തി. പഴവീട് വില്ലേജാഫീസില്‍ പോക്കുവരവ് അപക്ഷകള്‍ തീര്‍പ്പാകാതെ കാണപ്പെട്ടു. അപേക്ഷകള്‍ രജിസ്റ്ററില്‍ പതിക്കാതെയും കൈപ്പറ്റ് രസീത് നല്‍കാതെയും തണ്ടപ്പേരിനുള്ള എ ഫോമില്‍ ഒപ്പുവയ്ക്കാതെയും കാണപ്പെട്ടു. വില്ലേജാഫീസില്‍ പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയത്. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ജെ. പോള്‍ നേതൃത്വം നല്‍കി. കരുവാറ്റ വില്ലേജാഫീസില്‍ ചമ്പക്കുളം പഞ്ചായത്ത് സെക്രട്ടറി ആഷലി നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.