കായണ്ണ: കായണ്ണ ഊളേരിയില്‍ ബീവറേജ് ഔട്ട്ലറ്റിനെതിരായ നിരാഹാരം സമരം നാലാം ദിവസത്തിലേക്ക്. ഇന്നലെ നിരാഹാരമിരുന്ന തേയിലേരി യശോദമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ 11 മണിയോടെ കൂരാച്ചുണ്ട് എസ്ഐയുടെ നേതൃത്തിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് സമരസമിതി വൈസ് ചെയര്മാന് അജിത നിരാഹാരം തുടങ്ങി. സമരപന്തലില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍എംപി നേതാവ് കെ.കെ. മാധവന് ഇന്നലെ സന്ദര്‍ശിച്ചു. കെ.പി. പ്രകാശന്, ഇ.ജെ. ദേവസ്യ, ജയപ്രകാശ് കായണ്ണ, ആര്.കെ. ധന്യ, സജിത്ത്, നിധിന്‍രാജ്, സുനിഷ്, ലിഷികുമാര് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: