കാക്കനാട്: കാക്കനാട് എംപ്ലോയ്മെന്റ് എക്സിചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒരു പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനി ഉള്‍പ്പടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഷോറൂം എക്സിക്യൂട്ടീവ് (സ്ത്രീകള്‍), സെയില്‍സ് എക്സിക്യൂട്ടീവ്, സര്‍വീസ് എക്സിക്യൂട്ടീവ് എന്നീ ഒഴിവുകളില്‍ ഇന്ന് അഭിമുഖം നടക്കും.
ഏതെങ്കിലും ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായം 18-35. ബയോഡേറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഇന്ന് രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ല എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് 0484 2422452, 2427494.
പ്രതികരിക്കാൻ ഇവിടെ എഴുതുക: