കമ്പനിപ്പടി: മെട്രോ സ്റ്റേഷന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊളിച്ച് മാറ്റിയ കമ്പനിപ്പടി ബസ്സ് സ്റ്റോപ്പ് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു. മെട്രോ സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഇതേവരെ ജനങ്ങള്‍ക്ക് കാത്ത് നില്പ്പുകേന്ദ്രമായിട്ടില്ല. ബസ്സ് സ്റ്റോപ്പ് മെട്രോ അധികാരികള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്ന് പഞ്ചായത്ത് മെമ്പര്‍ പി.കെ. യൂസഫ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മെട്രോയ്ക്ക് പരാതി നല്‍കുമെന്നും യൂസഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: