കൊച്ചി: എറണാകുളം ടിഡിഎം ഹാളില്‍ ഇന്നലെ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ 95 പരാതികള്‍ പരിഗണിച്ചു. 27 എണ്ണം തീര്‍പ്പാക്കി. 14 പരാതികള്‍ പോലീസ് അന്വേഷണത്തിനും എട്ട് എണ്ണം ആര്ഡിഒയക്കും അയച്ചു. കൗണ്‍സലിങിനായി അഞ്ചെണ്ണവും അടുത്ത അദാലത്തിനായി 41 എണ്ണവും മാറ്റിവച്ചു.
കുടുംബപ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളാണ് കൂടുതല്‍ വന്നതെന്ന് വനിതാകമ്മിഷന് അംഗം ഡോ ലിസി ജോസ് അറിയിച്ചു. വനിതാകമ്മീഷനംഗം അഡ്വ എം.എസ്. താര, വനിതാകമ്മീഷന് ഡയറക്ടര്‍ കുര്യാക്കോസ്, സിഐ കെ.എം. ലീല, അഡ്വ ജോണ്‍ എബ്രഹാം, അഡ്വ മേഘ ദിനേശ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: