അപകടക്കെണിയൊരുക്കി റെയില്‍വെ മേല്‍പ്പാലത്തില്‍ വിളളല്‍
കടുത്തുരുത്തി: വൈക്കം റോഡ്്് (ആപ്പാന്‍ച്ചിറ)റെയില്‍വെ മേല്‍പ്പാലത്തില്‍ വിളളല്‍ വീണത്് വാഹനയാത്രക്കാരെ ആശങ്കയിലാക്കുന്നു. കോട്ടയം-എറണാകുളം റോഡില്‍ ആപ്പാന്‍ച്ചിറയില്‍ സ്ഥിതി ചെയ്യുന്ന മേല്‍പ്പാലത്തിലാണ് അപകടകരമായ രീതിയില്‍ വിളളല്‍ വീണിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പ്്് കോട്ടയം-എറണാകുളം റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നവീകരിച്ചതാണ് ഈ മേല്‍പ്പാലം. റെയില്‍വെയുടെ നേത്യത്വത്തില്‍ വര്‍ഷങ്ങളോളം പഴക്കമുളള മേല്‍പ്പാലം പൊളിച്ച്്് നീക്കി കോണ്‍ഗ്രീറ്റ് പാലം നിര്‍മ്മിക്കുകയായിരുന്നു. റെയില്‍വെയുടെ വൈദ്യൂതി തൂണുകള്‍ സ്ഥാപിക്കുന്നതിനായി ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് മേല്‍പ്പാലത്തിലൂടെ ദിവസേന ആയിരക്കണക്കിന്് വാഹനങ്ങളാണ് കയറിയിറങ്ങുന്നത്. പാലത്തിന്റെ പല ഭാഗത്തും കോണ്‍ക്രീറ്റ് തകര്‍ന്നും ഇളകിയും മാറിയതിനാല്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്പ്പെടുന്നത്്് പതിവാണ്. നിര്‍മ്മാണത്തിലെ അഴിമതിയാണ് പാലത്തില്‍ വിളളല്‍ വീഴുന്നതിനിടയാക്കിയെതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാലത്തിലെ അപാകത ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തിന് ഇടയാകുമെന്നും ഇവര്‍ മുന്നറിപ്പ് തരുന്നു.