ഇളങ്ങുളം: ശ്രീധര്‍മശാസ്താ ക്ഷേത്രവും ഉപദേവാലയങ്ങളും പുനരുദ്ധരിക്കുന്ന അനുജ്ഞാകലശം നടന്നു. തന്ത്രി പുലിയന്നൂര്‍മന നാരായണന് അനുജന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വവും മേല്‍ശാന്തി അനില്‍ നമ്പൂതിരി സഹകാര്‍മികത്വവും വഹിച്ചു.
തച്ചുശാസ്ത്ര വിദഗ്ദന് ചന്തിരൂര്‍ കര്‍മ്മാലയം മോഹനനാചാരിയും ചിറയ്ക്കല്‍ ചന്ദ്രനാചാരിയും ചേര്‍ന്ന് ചുറ്റമ്പലം പൊളിച്ചുനീക്കുന്ന പണിആരംഭിച്ചു. ഉപയോഗിക്കുന്ന തടികള്‍ നാട്ടില്‍നിന്നും ശിലകള്‍ മഹാബലിപുരത്തുനിന്നും ശേഖരിക്കും.
നിര്‍മാണത്തിനുള്ള തുക സ്വരൂപിക്കുന്നതിന് ക്ഷേത്രപുനരുദ്ധാരണ നിധി ശേഖരണ യജ്ഞത്തിന് തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: