വൈക്കം: കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ സിപിഎംഓഫീസുകളായി മാറുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ജി. ലിജിന്‍ലാല്‍ ആരോപിച്ചു. ബിജെപി വൈക്കം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. മാര്‍ച്ചിന് നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി.ആര്. സുഭാഷ്, എസ്എന്‍വി രൂപേഷ്, കെ.കെ. കരുണാകരന്, വിനൂപ് വിശ്വം, പി.ഡി. സുനില്‍ബാബു, ലേഖാ അശോകന്, ശ്രീകുമാരി യു നായര്‍, സ്മിത സൈജു, വി. ശിവദാസ്, എം.ആര്. ഷാജി, റ്റി.വി. മിത്രലാല്‍, കെ.ആര്. ശ്യാംകുമാര്‍, ജോര്‍ജ് ബ്രഹ്മമംഗലം,സി.ജി. വിനയരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: