കറുകച്ചാല്‍: പിക്കപ് വാന്‍ ബൈക്കിലിടിച്ച് യാത്രികന് മരിച്ച സംഭവത്തില്‍ പ്രതിയായ ഡ്രൈവറെ ഒളിവില്‍ പോകാന്‍ സഹായിച്ച ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം മാണികുളം എം.ജി ജോയിച്ചനെയാണ് അറസ്റ്റ് ചെയ്തത്. അപകടശേഷം വാഹനവുമായി രക്ഷപെട്ട ഡ്രൈവര്‍ ദൈവം പടി സോണ തോമസ് (33) നെ പിടികൂടിയിരുന്നു. സോണയുടെ മാതൃസഹോദരനാണ് പിടിയിലായ ജോയിച്ചന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: