കോട്ടയം: മുണ്ടക്കയം ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കുനേരേ തോക്കുചൂണ്ടിയ പി.സി.ജോര്‍ജിന്റെ തോക്ക് ആഭ്യന്തര വകുപ്പ് പിടിച്ചെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. ജോര്‍ജിന്റെ തോക്കു ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കണം. ലൈസന്‍സ് ഉണ്ടെന്നു കരുതി ആര്‍ക്കെതിരെയും പ്രയോഗിക്കുന്നത് നിയമ ലംഘനവും കുറ്റകൃത്യവുമാണ്. ഈ നിയമ ലംഘനത്തിനെതിരെ കേസെടുക്കണം. ജോര്‍ജിന്റേത് പക്വതയുള്ള സമീപനമല്ല. അപക്വമതികള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുന്നതിനെ സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: