മുണ്ടക്കയം: തൊഴിലാളികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കേസെടുത്തു. തൊഴിലാളികള്‍ നല്കിയ പരാതിയിന്മേല് മുണ്ടക്കയം പോലീസാണ് കേസെടുത്തിരിക്കുന്നത്.
മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തൊഴിലാളികള്‍ക്കു നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയെത്തുടര്‍ന്നാണ് എംഎല്‍എ സ്ഥലത്തെത്തിയത്. ആസിഡ് ഒഴിക്കുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്നും തൊഴിലാളികള്‍ ആരോപിച്ചു.
എന്നാല്‍ എസ്റ്റേറ്റില്‍ തോക്കെടുത്തത് സ്വയ രക്ഷയ്ക്ക് വേണ്ടിയാണെന്നാണ് പി.സി.ജോര്‍ജിന്റെ നിലപാട്. എസ്റ്റേറ്റില്‍ താമസിക്കുന്ന തൊഴിലാളികള്‍, വീട്ടിലേക്ക് പോകാന്‍ വഴിയില്ലാത്ത പ്രശ്നത്തിന്റെ പേരില്‍ കാലങ്ങളായി സമരത്തിലാണ്. സമരം നടക്കുമ്പോഴാണ് സ്ഥലത്തെത്തിയതെന്നും താന്‍ വന്നതിന് പിന്നാലെ മുതലാളിമാരുടെ ആനുകൂല്യം പറ്റുന്ന ചിലര്‍ തന്നെ ആക്രമിക്കാന്‍ അടുത്തുവന്നുവെന്നും തുടര്‍ന്ന് സ്വയരക്ഷയ്ക്കായാണ് തോക്കെടുത്തതെന്നും പി.സി.ജോര്‍ജ് അറിയിച്ചു.
പ്രതിഷേധത്തിനിടെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: