റൊസാരിയോ: അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി ഇന്ന് വിവാഹിതനാകും. ബാല്യകാല സുഹൃത്തും കാമുകിയുമായ അന്റോണെല്ല റോകുസോ ആണ് വധു.
കുട്ടിക്കാലം തൊട്ടേയുള്ള അവരുടെ സൗഹൃദം മെസി ബാര്സലോനയിലേക്ക് കൂടുമാറിയപ്പോള്‍ അവസാനിച്ചുവെന്ന് കരുതിയ ആരാധകര്‍ക്കിടയിലേക്കാണ് 2008ല്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. പിന്നെയെപ്പോഴും മെസിയുടെ സന്തത സഹചാരിയായി അന്റോണല്ലയെയും കണ്ടു.
ലോകം കണ്ണും നട്ടിരിക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി വി ഐ പി കളാണെത്തുന്നത്. മെസ്സിയുടെ ഉറ്റ സുഹൃത്തുക്കളും ബാഴ്സലോണ സഹതാരങ്ങളുമായ നെയ്മറും സുവാരസും നേരത്തേതന്നെ റൊസാരിയോയില്‍ എത്തിയതായി അര്‍ജന്റീനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 260ഓളം വി.ഐ.പി അതിഥികള്‍ എത്തുമെന്നാണ് മെസ്സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: