ചെറുകിട നികുതിദായകര്‍ക്ക് ജിഎസ്ടിയിലുള്ള ആനുകൂല്യങ്ങള്‍

Friday 30 June 2017 2:32 pm IST

ഒരു സാമ്പത്തിക വര്‍ഷത്തെ മൊത്തം ഇരുപതു ലക്ഷം വരെയുള്ള ടേണോവറിന് നികുതിയൊഴിവുണ്ട്. (നികുതിയുള്ളതും ഇല്ലാത്തതുമായ എല്ലാ സപ്ലൈകളും, നികുതി ഒഴിവുള്ള സപ്ലൈകളും ചരക്കുകളും സേവനങ്ങളുടെയും കയറ്റുമതിയും മൊത്തം ടേണോവറില്‍ ഉള്‍പ്പെടുത്തുന്നതും, ജിഎസ്ടി നികുതി ടേണോവറിന്റെ മൊത്തം തുകയില്‍നിന്നും ഒഴിവാക്കുന്നതുമാണ്.) അഖിലേന്ത്യാ അടിസ്ഥാനത്തിലാണ് മൊത്തം ടേണോവര്‍ കണക്കാക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും സിക്കിമിനും ഈ പരിധി പത്തുലക്ഷം രൂപയാണ്. ടേണോവറിന്റെ അടിസ്ഥാനത്തില്‍ നികുതിയൊഴിവിന് അര്‍ഹതയുള്ളവര്‍ക്ക് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുക്കുകയും നികുതിയടയ്ക്കാന്‍ ഓപ്ഷന്‍ എടുക്കുകയും ചെയ്യാം. മൊത്തം വാര്‍ഷിക ടേണോവറിന്റെ അടിസ്ഥാനത്തില്‍ നികുതി ഇളവ് എടുക്കുന്നതിന് റിവേഴ്‌സ് ചാര്‍ജില്‍ നികുതിയട്ക്കുന്നവരും അന്തര്‍സംസ്ഥാന സപ്ലൈ നടത്തുന്നവരും അര്‍ഹരല്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.