ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് വീണ്ടും രംഗത്ത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്ന സൈനികരെ കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണമെന്ന് ട്വിറ്ററിലൂടെ ആരാധകരോട് പറയുകയായിരുന്നു സേവാഗ്.
യാതൊരു വിധത്തിലുള്ള സ്വാര്‍ത്ഥ താല്പര്യങ്ങളുമില്ലാതെ നമ്മുടെ അമ്മമാരെക്കാള്‍ കാര്യമായി സൈനികര്‍ പ്രവര്‍ത്തിക്കുന്നു. ഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൈന്യമാണ് നമ്മുടേതെന്നും സേവാഗ് ചൂണ്ടിക്കാട്ടുന്നു.
സൈന്യത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെ ഇതിന് മുമ്പും സേവാഗ് ശക്തമായ ഭാഷയില്‍ എതിര്‍ത്തിട്ടുണ്ട്. ട്വിറ്ററില്‍ 10 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് സേവാഗിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: