ന്യൂദല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പെര്‍മനന്റ് അക്കൗണ്ട് നമ്പറുകള്‍ (പാന്‍) അസാധുവാക്കില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയര്മാന് സുശീല്‍ ചന്ദ്ര വ്യക്തമാക്കി.
ജൂണ്‍ 30 ആണ് ഇതിനായി നല്‍കിയിരുന്ന അവസാന സമയം. എന്നാല്‍ അതിനു ശേഷവും പാന്‍ തുടരാം. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ എന്നു മുതല്ക്കാണ് അസാധുവാകുക എന്നു പിന്നീട് ആദായനികുതി വകുപ്പ് അറിയിക്കുമെന്നും സുശീല്‍ ചന്ദ്ര പറഞ്ഞു.
പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ആധാര്‍ ഉണ്ടായിരിക്കണം. ആധാറിനായി അപേക്ഷിച്ചു നമ്പര്‍ ലഭിക്കാത്തവര്‍ക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍ നല്കിയാല് മതി. നിലവില്‍ ആധാര്‍ ഇല്ലാത്തവരുടെ പാന്‍ കാര്‍ഡ് അസാധുവാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: