തിരുവനന്തപുരം: പരിസരശുചീകരണത്തിന് പൊതുജനം മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെടാന്‍ പിണറായി സര്‍ക്കാരിന് ധാര്മ്മികയോഗ്യതയില്ലെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്. ഒപ്പം മുന്നേറാന്‍ ജനങ്ങള്‍ ഒപ്പമില്ലാതെ ഒറ്റപ്പെട്ട സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയിരിക്കുന്നു. ഒരുവശത്ത് ജാതിയില്ലാ വിളബരമാഘോഷിക്കുന്നവര് മറുവശത്ത് അയിത്തവും വംശീയ അധിക്ഷേപവും നടത്തുന്നു. ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതിലുള്ള ആവേശം പരിസരശൂചീകരണത്തിലും പ്രകടിപ്പിക്കാന്‍ ഭരണവിലാസം യുവജനസംഘടനകള്‍ തയാറാകണമെന്നും പുഞ്ചക്കരി സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: