തിരുവനന്തപുരം: പ്രൊഫഷണലായും സ്വതന്ത്രമായും പ്രവര്‍ത്തിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പോലീസ് മേധാവിയായി സ്ഥാനമേറ്റ ശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിജിലിന്സിലും പോലീസിലും കാര്യങ്ങള്‍ ഒരുപോലെ നോക്കുന്നതില്‍ തടസമില്ല. ജനങ്ങള്‍ക്കു തന്നെ വിശ്വസമുണ്ടെങ്കില്‍ രണ്ട് സ്ഥാനവും വഹിക്കുന്നതില്‍ തടസമില്ലെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.
യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിഷ്പക്ഷമായി മുന്നോടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സെന്‍കുമാര്‍ എന്തുകൊണ്ട് പോലീസില്‍ കൂട്ടായ്മയില്ലെന്നു പറഞ്ഞുവെന്ന് അറിയില്ല. ഇക്കാര്യം ശനിയാഴ്ചത്തന്നെ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: