ന്യൂദല്‍ഹി: ട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ഇ- ആധാറും തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കാം. ഇതു സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ ഇന്നലെ പ്രഖ്യാപനം നടത്തി.
ട്രെയിന്‍ യാത്ര കടലാസ് രഹിതമാക്കുന്നതിനുവേണ്ടിയാണ് ഡൗണ്‍ലോഡ് ചെയ്ത ആധാര്‍ ( ഇ- ആധാര്‍) തിരിച്ചറിയല്‍ രേഖയായി അംഗീകരിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.
യാത്രക്കാര്‍ ഇനി മുതല്‍ പ്രിന്റ് ചെയ്ത ആധാര്‍ കാണിക്കേണ്ട ആവശ്യമില്ല. പകരം ഇ- ആധാര്‍ ഉപയോഗിക്കാം. വോട്ടേഴ്സ് ഐഡി, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ഫോട്ടോ പതിപ്പിച്ച ബാങ്ക് പാസ്ബുക്ക്, ഫോട്ടോ പതിപ്പിച്ച ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ഇ- ആധാര്‍, അംഗീകൃത സ്കൂള്‍- കോളേജുകളില്‍ നിന്ന് നല്കുന്ന ഫോട്ടോ പതിപ്പിച്ച ഐഡി കാര്‍ഡുകള്‍ എന്നിവ തിരിച്ചറിയല്‍ രേഖകളായി റെയില്‍വേ അംഗീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: