ന്യൂദല്‍ഹി: നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ സേവിങ്ങ്സ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ 0.1 ശതമാനം കുറച്ചു.അതേസമയം സേവിങ്ങ്സ് അക്കൗണ്ടുകളിലെ പലിശ നിരക്ക് നാലു ശതമാനമായി തുടരും.
ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷംവരെ കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.1 ശതമാനം കുറയും. കിസാന്‍ വികാസ് പത്രയുടെയും സുകന്യ സമൃദ്ധി അക്കൗണ്ടിന്റെയും പലിശ നിരക്ക് 0.1 ശതമാനം കുറയും. പുതുക്കിയ പലിശ നിരക്കുകള്‍ ഇന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: