കൊല്‍ക്കത്ത: ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിസ് സി എസ് കര്‍ണനെ കൊല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയില്‍ നിന്ന് പ്രസിഡന്‍സി ജയില്‍ ആശുപത്രിയിലേക്ക് മാറ്റി.
കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ കര്‍ണനെ നെഞ്ചുവേദന മൂലം ജൂണ്‍ 22 നാണ് എസ്എസ്കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണനെ ആശുപത്രിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.എന്നിരുന്നാലും അദ്ദേഹത്തിന് വൈദ്യ പരിചരണം ആവശ്യമാണെന്ന് എസ്എസ്കെഎം ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജിയായ കര്‍ണനെ മെയ് ഒമ്പതിനാണ് സുപ്രീംകോടതി കോടതിയലക്ഷ്യകേസില്‍ ശിക്ഷിച്ചത്. കഴിഞ്ഞമാസമാണ് കര്ണന് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: