നഴ്‌സുമാരുടെ സമരം; സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്കൊപ്പം: യുവമോര്‍ച്ച

Friday 30 June 2017 7:53 pm IST

തിരുവനന്തപുരം: മിനിമം വേതനം ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാതെ സര്‍ക്കാര്‍ മനേജ്‌മെന്റുകള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു. നഴ്‌സുമാരുടെ സമരം ഒത്ത് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സംസ്ഥാനം പനിച്ച് വിറയ്ക്കുമ്പോള്‍ നഴ്‌സുമാരെ സമരത്തിലേക്ക് തള്ളിവിട്ടത് ശരിയായില്ല. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് ഫീസ് നിരക്ക് വര്‍ദ്ധിപ്പിച്ച് നല്‍കിയ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. കാരണം സിപിഎമ്മിനും കോണ്‍ഗ്രസിനും സഹകരണ ആശുപത്രികള്‍ ഉള്ളതിനാലാണ്. നിലവില്‍ നല്‍കിവരുന്ന ശമ്പളം വിദ്യാഭ്യാസ വായ്പ അടയ്ക്കുന്നതിനുപോലും തികയുന്നില്ല. സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയാണ് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതി തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു. സ്രംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍.എസ്. രാജീവ്, പ്രഫുല്‍കൃഷണന്‍, സംസ്ഥാന സമിതി അംഗങ്ങളായ ചന്ദ്രകിരണ്‍, മണവാരി രതീഷ്, ചന്ദ്രകിരണ്‍, അഭിലാഷ്, നന്ദു തുടങ്ങിയവര്‍ സംസാരിച്ചു. പതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.