ഡെപ്യൂട്ടിമേയറുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായി പരാതി

Friday 30 June 2017 10:10 pm IST

കണ്ണൂര്‍: കോര്‍പ്പറേഷന്‍ ഡെപ്യൂട്ടിമേയറുടെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയതായി പരാതി. പുതിയതെരുവില്‍ താമസക്കാരനായ കൊറ്റിയാല്‍ കൃഷ്ണനാണ് തന്റെ കൈവശമുളള ചാലാട് ദേശത്തെ സ്ഥലത്ത് അനധികൃതമായി പ്രവേശിച്ച് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ പോലീസ് സൂപ്രണ്ട്,ജില്ലാ കലക്ടര്‍,കോര്‍പ്പറേഷന്‍ മേയര്‍,സ്ഥലം എംഎല്‍എ കെ.എം.ഷാജി എന്നിവര്‍ക്ക് പരാതി നല്‍കിയത്. കൃഷ്ണന്‍ ചാലാട് വില കൊടുത്തു വാങ്ങിയ എട്ട് സെന്റ് സ്ഥലത്ത് പ്രധാനമന്ത്രിയുടെ ഉറവിട മാലിന്യ സംസ്‌ക്കരണ പദ്ധതി പ്രകാരം നിര്‍മ്മിച്ച ബയോഗ്യാസ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ 25 ഓളം പേരുമായി എത്തിയ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തില്‍ അതിക്രമം കാണിക്കുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. തന്റെ പറമ്പിന്റെ അതിരു പങ്കിടുന്ന രണ്ട് സ്ഥലമുടമകളോടൊപ്പം ചേര്‍ന്ന് തന്നെ അകാരണണായി ഭീഷണിപ്പെടുത്തുകയാണ്. ഭീഷണി കാരണം തന്റെ സ്വന്തം പേരിലുളള സ്ഥലത്ത് പ്രവേശിക്കാനാവാത്ത സ്ഥിതിയാണെന്നും സ്വാതന്ത്രമായി സ്ഥലത്ത് പ്രവേശിപ്പിക്കാന്‍ സൗകര്യം ഒരുക്കിത്തരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.