പയ്യാവൂര്‍: അഖില കേരള വിശ്വകര്‍മ്മ മഹാസഭ വാര്‍ഷിക പൊതുയോഗവും കുംടുംബ സംഗമവും താലൂക്ക് പഠന ക്യാമ്പും നാളെ പയ്യാവൂര്‍ വ്യാപാര ഭവനില്‍ നടക്കും. രാവിലെ 10 മണിക്ക് പഠന ക്ലാസ് വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി ശശി മാവേലിക്കര ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.പി വേണു അധ്യക്ഷത വഹിക്കും. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി., വി.കെ പ്രഭാകരന്, സരസമ്മ എന്നിവര്‍ ക്ലാസ്സ് നയിക്കും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന കുംടുംബ സംഗമം വിശ്വകര്‍മ്മ മഹാസഭ മഹിള വിഭാഗം സംസ്ഥാന പ്രസിഡന്റ് സരസമ്മ ഉത്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ഒ.കെ.കുഞ്ഞന്‍ അധ്യക്ഷത വഹിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ കെ പി വേണു അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: