കണ്ണൂര്‍: ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്ന ഇന്ന് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമുള്ള പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും, കാലത്ത് 10 മണിക്ക് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നടക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് പ്രൊഫ.എ.ഡി. മുസ്തഫ അറിയിച്ചു. സ്റ്റേഡിയം കോര്‍ണറിലെ നെഹ്റു സ്തൂപത്തിന് സമീപത്തുനിന്നും 10 മണിക്ക് മാര്‍ച്ച് ആരംഭിക്കും. കലക്ട്രേറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണ പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: