ബാലഗോകുലം പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

Friday 30 June 2017 7:57 pm IST

കൊല്ലം: ബാലഗോകുലം 42-ാം സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുള്ള പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും. കൊല്ലം പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളില്‍ ആരംഭിക്കുന്ന പുസ്തകോത്സവം വൈകിട്ട് 5.30ന് അമ്പലപ്പുഴ രാജഗോപാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുസ്തകോത്സവത്തിന്റെ ഭാഗമായി ഏഴ് ദിവസവും സാംസ്‌കാരിക പരിപാടികള്‍ നടക്കും. സംസ്ഥാനസമ്മേളനം ആരംഭിക്കുന്ന 7ന് രാവിലെ 9 മുതല്‍ ജില്ലയില്‍ ദീപജ്യോതിപ്രയാണം നടക്കും. മണ്ണടിയില്‍ നിന്ന് ആരംഭിക്കുന്ന പ്രയാണത്തിന് ശാസ്താംകോട്ട, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍ വരവേല്‍പ് നല്‍കും. പ്രകൃതി, സംസ്‌കൃതി, രാഷ്ട്രം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനസമ്മേളനം 8ന് രാവിലെ 9.30ന് സോപാനം ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ നടക്കുന്ന ഗുരുപൂജയിലും വാര്‍ഷികസമ്മേളനത്തിലും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.  പത്രസമ്മേളനത്തില്‍ ബാലഗോകുലം മഹാനഗര്‍ കാര്യദര്‍ശി പി. അനില്‍കുമാര്‍, വി. രതീഷ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.