ഒറ്റപ്പാലം ബധിരമൂക സ്‌കൂളിനു ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു

Friday 30 June 2017 7:59 pm IST

ഒറ്റപ്പാലം: സംസ്ഥാനത്തെമൂന്നു സ്‌പെഷ്യല്‍ സ്‌കൂളുകളിലൊന്നായ ഒറ്റപ്പാലത്തെ ബധിര മൂക സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിനു ജില്ലാപഞ്ചായത്തിന്റെ ഒരു ലക്ഷംരൂപയുടെ ധനസഹായം ലഭിച്ചു.2016-17 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യത്തിനായി അനുവദിച്ച തുക ഉപയോഗിച്ച് സ്‌കൂള്‍ ഫര്‍ണീച്ചറുകള്‍ വാങ്ങുകയുണ്ടായി. വാണിയംകുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗമായ സന്ധ്യയുടെ പരിശ്രമഫലമായാണു ഫണ്ട് അനുവദിച്ചത്.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സുചിത അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ബധിര മൂക സ്‌കൂള്‍ പൊതുവിദ്യാഭ്യാസഡയറക്ടറുടെ (ഡിപിഐ)നേരിട്ടുള്ള നിയന്ത്രണത്തിലായതുകൊണ്ട് മുന്‍സിപ്പാലിറ്റിയില്‍ നിന്നോ ജില്ലാ പഞ്ചായത്തില്‍നിന്നോ ധനസഹായം ലഭിക്കാറില്ല.എന്നാല്‍ സ്‌കൂളിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കിയ ജില്ലാ പഞ്ചായത്ത്, ഇടപെട്ട് ഫണ്ട് അനുവദിക്കുകയായിരുന്നു. വിഎച്ച്എസ്ഇ ആക്ടിംഗ് പ്രിന്‍സിപ്പാള്‍ രാധ, എസ്എംഡിസി മെമ്പര്‍ വി.ജയരാജ്, എച്ച്എംവി ജയ,അധ്യാപകരായ ശ്രീലക്ഷ്മി,പ്രശോഭ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.