കൊച്ചി: സ്ത്രീപീഡനക്കേസില്‍ മുഹമ്മദ് നസീര്‍ എന്നയാള്‍ പട്ടാമ്പിയില്‍ പിടിയിലായ സംഭവം ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബജ്രംഗദള് ആവശ്യപ്പെട്ടു.
നസീര്‍ പാലക്കാട് നൂറണി സ്വദേശിയും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. ഒരു രക്ഷിതാവ് തൃത്താല പോലീസില്‍ നല്കിയ കേസിലാണ് ഇപ്പോള്‍ അറസ്റ്റ്. ഇയാള്‍ ഇസ്ലാമിക ഭീകര സംഘടനകളുടെ ഏജന്റാണ്.
പെണ്‍കുട്ടികളെ ഇയാള്‍ ഭീകര താവളങ്ങളിലേക്ക് കടത്തിയിട്ടുണ്ടോയെന്ന് സംശയിക്കണം. പെണ്‍കുട്ടികളെ കാണാതാകുന്നത് പതിവായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷിക്കണം, ബജ്രംഗദള് സംസ്ഥാന സെക്രട്ടറി വി. പി. രവീന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: