കുറവിലങ്ങാട്; ബൈക്കില്‍ സഞ്ചരിച്ച് മദ്യവില്പ്പനനടത്തിയയാളെ കുറവിലങ്ങാട് എക്സൈസ് സംഘം അറസ്റ്റുചെയ്്തു. ചേര്‍പ്പുങ്കല്‍ തടമുറിയില്‍ ടി.എസ് അരുണ്‍(ഉണ്ണി 39) ആണ് പിടിയിലായത്. ബാറുകള്‍ അടച്ചപ്പോള്‍ മുതല്‍ ബിവറേജസ് ഷോപ്പുകളില്‍നിന്നും മദ്യംവാങ്ങി ബൈക്കില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയിരുന്നു.കടപ്ലാമറ്റം,മാറിടം,ചേര്‍പ്പുങ്കല്‍,കുമ്മണ്ണുര്‍ എന്നിവിടങ്ങളിലായിരുന്നു മദ്യവില്‍പ്പന .എക്സൈസ് ജനകീയകമ്മിറ്റി്ക്ക് ലഭിച്ച പരാതിയേ ത്തുടര്്ന്ന് ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും അഞ്ചുലിറ്റര്മദ്യവും മദ്യംവിറ്റുകിട്ടിയ പണവും ബൈക്കും കണ്ടെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: