മുണ്ടക്കയം: വെള്ളനാടി എസ്റ്റേറ്റില്‍ തൊഴിലാളികളുമായുള്ള വാക്കേറ്റത്തിനിടെ പി.സി ജോര്‍ജ് എംഎല്‍എ തോക്ക് ചൂണ്ടിയ സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളിയൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് മുണ്ടക്കയം പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്നു വിവിധ യൂണിയന് ഭാരവാഹികളായ അനില്‍കുമാര്‍. കെ.കെ.ജനാര്ദ്ദനന്, പി.ഐ.ഷുക്കൂര്‍, അഡ്വ. എന്‍. ജെ.കുര്യാക്കോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വ്യാപാര സ്ഥാപനങ്ങള്‍ അടച്ചും, ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം വാഹന സര്‍വ്വീസുകള്‍ ഒഴിവാക്കിയും ഹര്‍ത്താലിനു അനുകൂല നിലപാടു സ്വീകരിച്ച് പൊതുജനങ്ങള്‍ സഹകരിക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ വിവിധ യൂണിയന് ഭാരവാഹികളായ നൗഷാദ് ഇല്ലിക്കല്‍,ടി.കെ ശിവന്, ടി.ടി സാബു, ടി.പി രവീന്ദ്രന് സിജുകൈതമറ്റം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: