എരുമേലി: സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോരുത്തോട് സ്വദേശി വെളുത്തേടത്ത് വൈശാഖനാണ് (24) പൊലീസ് പിടിയിലായത്. 2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എരുമേലി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തിന് സമീപത്തെ അഭയാഭവനില് ചേര്‍ന്ന് പഠിക്കുകയായിരുന്ന പെണ്‍കുട്ടി കൗണ്‍സിലിങ്ങില്‍ പീഡന വിവരം ജീവനക്കാരോട് പറയുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: