അരൂര്‍: ഒന്നര കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയില്‍. തൊടുപുഴ നിവാസികളായ തോട്ടില്‍ പാലം വീട്ടില്‍ അമീന് (34), ചോഴക്കുന്നേല് വീട്ടില്‍ ജമാല്‍ (38) എന്നിവരാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്.
അമീനിന്റെ ഓട്ടോറിക്ഷയില്‍ കഞ്ചാവുമായി ആലപ്പുഴയിലെ മൊത്ത കച്ചവടക്കാര്‍ക്ക് നല്‍കുന്നതിനായി കൊണ്ടുപോകുന്നതിനിടയില്‍ എരമല്ലൂര്‍ പിള്ളമുക്കിന് സമീപമാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. ഓട്ടോയില്‍ കഞ്ചാവ് സംഘം വരുന്നുണ്ടെന്ന അജ്ഞാത സന്ദേശത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും പോലീസ് ഒരുക്കിയ കെണിയില്‍ വീണത്.
ഐജി പി.വിജയന്റ നേതൃത്വത്തില്‍ പുതിയതായി രൂപീകരിച്ച റേഞ്ച് ആന്റി നാര്‍ക്കോട്ടിക്ക് സ്ക്വാഡിന്റെ (ആര്എഎന്എസ്)ആദ്യ കഞ്ചാവു വേട്ടയാണിതെന്ന് അരുര് എസ്ഐ റെനിഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: