അമ്പലപ്പുഴ: തിരുവാഭരണം കാണാതായ സംഭവത്തില്‍ പ്രതികളെ പിടികൂടുവാന്‍ ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലാണ് സത്യാഗ്രഹം തുടങ്ങിയത്. ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ: അമ്പലപ്പുഴ ഗോപകുമാര്‍ സത്യാഗ്രഹം ഉത്ഘാടനം ചെയ്തു.പ്രതികളെ പിടികൂടുന്നതിന് ആവശ്യമായ എല്ലാ വിധ തെളിവുകളും കിട്ടിയിട്ടും പ്രതികള്‍ ആരെന്ന് സൂചന ലഭിച്ചിട്ടും പോലിസ് ഇവരെ പിടികൂടാത്തതിന് പിന്നില്‍ കേസ് അട്ടിമറിക്കുവാനുള്ള ശ്രമമാണന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍.പി. ജയചന്ദ്രന്, വി. ശ്രീജിത്ത്, ആര്. പ്രസാദ്, അനില്‍ പാഞ്ചജന്യം, സുഷമാ രാജീവ്, ഡി. സുരേഷ്, എം. ജയകൃഷ്ണന്, സമരസമിതി സംയോജകന്‍ എന്‍. ശശീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: