ഒന്‍പതു പേര്‍ക്ക് ഡെങ്കിയും രണ്ടു പേര്‍ക്ക് എലിപ്പനിയും

Friday 30 June 2017 8:47 pm IST

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ ഒന്‍പതു പേര്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 14 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. 2 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 3 പേര്‍ക്ക് സംശയിക്കുന്നു. 1212 പേരാണ് ഇന്നലെ പനി ബാധിച്ച് ചികിത്സ തേടിയത്. 77 പേരെ കിടത്തി ചികിത്സയ്ക്കു വിധേയരാക്കി. കുപ്പപ്പുറം, മാരാരിക്കുളം വടക്ക്, മുഹമ്മ, മണ്ണഞ്ചേരി, കലവൂര്‍, ചെട്ടികാട്, ആലപ്പുഴനഗരം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.