പഴകിയ ഭക്ഷണം പിടികൂടി

Friday 30 June 2017 8:51 pm IST

ആലപ്പുഴ: നഗരസഭാ ഹെല്‍ത്ത് വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയതും ഉപയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. നഗരപരിധിയിലെ 12 ഹോട്ടലുകളില്‍ പരിശോധന നടത്തി. കാസിയ കൊമ്മാടി, ഹോട്ടല്‍ പ്രിന്‍സ് കളപ്പുര, ഹോട്ടല്‍ മരിയ മുപ്പാലം, സുരഭി വനിതാ കാന്റീന്‍ ഡബ്ല്യൂആന്‍ഡ് സി ഹോസ്പിറ്റല്‍, കാസിയ ഹോട്ടല്‍ ബീച്ച് എന്നിവിടങ്ങളില്‍ നിന്നാണ് പഴയ ഭക്ഷണം പിടിച്ചെടുത്തത്. ഇവയ്‌ക്കെതിരെ ഫൈന്‍ ഈടാക്കി കര്‍ശന നടപടികള്‍ സ്വീകരിക്കും. ഹെല്‍ത്ത് ഓഫീസര്‍, സിഐ എബി, എസ്, പ്രദീപ്, ബി.ജി. ബിനോയ്, ടി. പ്രകാശ്, എസ്, ഹര്‍ഷിദ്, ശ്യാംകുമാര്‍, ശിവകുമാര്‍, അനിക്കുട്ടന്‍, ജയകുമാര്‍ നേതൃത്വം നല്‍കി..

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.