ആലപ്പുഴ: പ്രഖ്യാപിത മദ്യനയം സര്‍ക്കാര്‍ തിരുത്തുവാന്‍ തയ്യാറാകണമെന്ന് ആലപ്പുഴ മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ് ആവശ്യപ്പെട്ടു. മദ്യനയത്തില്‍ പ്രതിഷേധിച്ച് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ നടത്തിയ നില്പ്പു സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ പ്രസിഡന്റ് എസ്.കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഫാ.വര്‍ഗ്ഗീസ് മുഴുത്തേറ്റ് , ബേബി പാറക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: