തൃശൂര്‍: ഗവ.മെഡിക്കല്‍ കോളേജില്‍ അവശ്യമരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് നല്കാന് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി. മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം, ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല തുടങ്ങിയ പരാതികളായിരുന്നു കമ്മീഷന് പരിഗണിച്ചത്.
ലിഫ്റ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും, ജീവനക്കാരെ നിയോഗിക്കുന്നതിലെ പിശകുകള്‍ ലിഫ്റ്റ് തകരാറിന് കാരണമാകുന്നുണ്ടെന്നും സൂപ്രണ്ട് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
89 പരാതികള്‍ പരിഗണിച്ചതില്‍ 16 പരാതികളില്‍ തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: