തൃശൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിതര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിന് കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടര്‍ ഒരു പാര മെഡിക്കല്‍ ജീവനക്കാരന്/ ജീവനക്കാരി, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ രണ്ടു വീതം ഡോക്ടര്‍മാര്‍, പാര മെഡിക്കല്‍ ജീവനക്കാര്‍ എന്നിങ്ങനെ നിയമിക്കാന്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്കാണ് അനുമതി നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്ന് ഇവര്‍ക്ക് ശമ്പളം നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: