പുകപ്പുരയ്ക്ക് തീപിടിച്ച് 3.3 ലക്ഷം രൂപയുടെ നാശനഷ്ടം

Friday 30 June 2017 9:17 pm IST

  തൊടുപുഴ: നഗരത്തിന് സമീപം പുകപ്പുരയ്ക്ക് തീ പിടിച്ച് വന്‍ നാശനഷ്ടം. 3.3 ലക്ഷം രൂപയുടെ റബ്ബര്‍ ഷീറ്റും ഒട്ടുപാലും കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ 1 മണിയോടെ നഗരസഭ നാലാം വാര്‍ഡില്‍ ഗുരുനഗര്‍ കണ്ടിരിക്കല്‍ പീറ്റര്‍ കെ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരയാണ് കത്തിനശിച്ചത്. ഔട്ട് ഹൗസിനോട് ചേര്‍ന്നാണ് പുകപ്പുര നിര്‍മ്മിച്ചിരുന്നത്. ഷീറ്റ് പുകയ്ക്കാനായി തീ ഇട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 1000 കിലോ റബ്ബര്‍ ഷീറ്റും 400 കിലോ ഒട്ടുപാലും കത്തിനശിച്ചു. ഏകദേശം 7 ലക്ഷം രൂപയുടെ റബ്ബര്‍ ഷീറ്റും ഒട്ടുപാലും ഇവിടെ സൂക്ഷിച്ചിരുന്നു. കൃത്യസമയത്ത് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ എത്തിയതുകൊണ്ട് ബാക്കിയുള്ളവ കത്തി നശിക്കാതെ സംരക്ഷിക്കാനായി. അസി. സ്‌റ്റേഷന്‍ ഓഫീസര്‍ കരുണാകരപിള്ളയുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സംഘം സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. കോതമംഗലത്ത് താമസിച്ച് വരുന്ന ഉടമസ്ഥന്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ നാട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. പുകപ്പുരയോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിക്കാതിരുന്നതും വന്‍നാശം ഒഴിവാക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.