കൊച്ചി: തപസ്യ കലാ സാഹിത്യ വേദി എറണാകുളം ജില്ലാ വാര്‍ഷിക സമ്മേളനം ജൂലായ് രണ്ടിന് പെരുമ്പാവൂര്‍ അപ്പൂസ് ഓഡിറ്റോറിയത്തില്‍. രാവിലെ 10ന് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വിസി: ഡോ. എം. സി. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന് നായര്‍ മുഖ്യപ്രഭാഷണം നടത്തും. മങ്കൊമ്പ് ഗോപാലകൃഷ്ണന് അധ്യക്ഷനാകും.
11ന് പ്രതിനിധി സഭ, പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം. വൈകിട്ട് മൂന്നിന് 3.3ന് സമാദരണ സഭയില്‍ സാഹിത്യകാരി ഡോ.എം. ലീലാവതി, ജന്മഭൂമി ചീഫ് എഡിറ്റര്‍ ലീലാ മേനോന് എന്നിവരെ ആദരിക്കും. ഡോ. വി. സനല്‍കുമാര്‍ അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: