കേരളത്തിലെ ആദ്യ ബോക്‌സിങ് അക്കാദമിക്ക് തുടക്കമായി

Friday 30 June 2017 9:21 pm IST

  കൊച്ചി: കേരളത്തിന് ഏറെ പ്രതീക്ഷിക്കാവുന്ന കായിക ഇനമാണ് ബോക്‌സിങ് എന്ന് ദ്രോണാചാര്യ അവാര്‍ഡ് ജേതാവും നാഷണല്‍ ബോക്‌സിങ് കോച്ചുമായ ഡി. ചന്ദ്രലാല്‍ അഭിപ്രായപ്പെട്ടു. ഇതിനായി സായി നിര്‍വ്വാഹകസമിതി അംഗംകൂടിയായ അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ ആരംഭിച്ച ദ്രോണാചാര്യ ബോക്‌സിങ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ദേശീയതാരം ഷിബു ആന്റണിയാണ് അക്കാദമിയുടെ കോച്ച്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മനോരഞ്ജിനി അധ്യക്ഷയായി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അര്‍ജുന അവാര്‍ഡ് ജേതാക്കളായ ജോര്‍ജ് തോമസ്, ടോം ജോസഫ്, ബോക്‌സിംഗ് ദേശീയതാരം അല്‍ഫോന്‍സാ മറിയാ തോമസ്, ക്രീഡാഭാരതി സംസ്ഥാന പ്രസിഡന്റ് നെ.പാ. മുരളി, പി.ജി. സജീവ്കുമാര്‍, കൃഷ്ണകുമാര്‍, ശിവദാസ്, കൃഷ്ണന്‍കുട്ടി, എം. രാജീവ്, ഷിബു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.