തച്ചങ്കരിയെ ന്യായീകരിച്ചതില്‍ കോടതിക്ക് അതൃപ്തി

Friday 30 June 2017 10:09 pm IST

കൊച്ചി: എഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതടക്കമുള്ള വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് വിശദമായ സത്യവാങ്മൂലം പത്തിന് മുന്‍പ് വീണ്ടും സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേല്‍ക്കും മുന്‍പ് ടോമിന്‍ ജെ. തച്ചങ്കരിയടക്കമുള്ളവരെ പോലീസ് ആസ്ഥാനത്ത് നിയമിച്ചതിനെതിരെ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. തച്ചങ്കരിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അക്കമിട്ട് വിശദീകരിച്ച നടപടിയാണ് ഹൈക്കോടതി നിരസിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെന്നും കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അഡി. ചീഫ് സെക്രട്ടറിക്ക് 2016 ഓഗസ്റ്റ് 29ന് കത്തു നല്‍കിയെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഈ വസ്തുതകള്‍ കണക്കിലെടുത്ത കോടതി സര്‍ക്കാരിന്റെ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.