ന്യൂദല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാലിനെ കേന്ദ്രം അറ്റോര്‍ണി ജനറലായി നിയമിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമനത്തിന് അംഗീകാരം നല്കി.
കാഞ്ഞങ്ങാട് സ്വദേശിയായ വേണുഗോപാല്‍ (86) അരനൂറ്റാണ്ടിലേറെയായി നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പത്മശ്രീ, പത്മവിഭൂഷണ്‍ ബഹുമതികളും നേടി. ഭരണഘടനാ വിഷയങ്ങളില്‍ അഗ്രഗണ്യനാണ്. വേനലവധി കഴിഞ്ഞ് തിങ്കളാഴ്ച കോടതി തുറക്കുമ്പോള്‍ വേണുഗോപാല്‍ സ്ഥാനമേല്‍ക്കും. കെകെവി എന്ന വേണുഗോപാലിന്റെ നിയമനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പച്ചക്കൊടി വീശിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: