'ശാന്തി തേടി' ഓര്‍ഗനൈസര്‍ സംവാദം ഇന്ന്

Friday 30 June 2017 10:32 pm IST

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷത്തിന് അറുതിവരുത്തുന്നതിനായി ദേശീയ പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ വാരിക സംഘടിപ്പിക്കുന്ന 'ശാന്തി തേടി' സമാധാന സംവാദം ഇന്ന് രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെ ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കും. ഉദ്ഘാടന സമ്മേളനം, മാധ്യമ സംവാദം, രാഷ്ട്രീയ സംവാദം, സമാപന സമ്മേളനം എന്നീ വിഭാഗങ്ങളിലായാണ് മുഴുദിന സംവാദം നടക്കുക. രാവിലെ പത്തിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഡോ.എം.ജി.എസ്.നാരായണന്‍ അധ്യക്ഷത വഹിക്കും. ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധെ എം.പി. നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഭാരത് പ്രകാശന്‍ എം.ഡി. അഡ്വ. അലോക് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേത്ക്കര്‍ ആമുഖപ്രഭാഷണം നിര്‍വഹിക്കും. ഭാരത് പ്രകാശന്‍ ഡയറക്ടര്‍ ഇ.എന്‍.നന്ദകുമാര്‍ നന്ദി പറയും. തുടര്‍ന്ന് നടക്കുന്ന മാധ്യമ, രാഷ്ട്രീയ സെഷനുകളിലായി പത്രപ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകന്മാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.