കല്ലാച്ചി: വില്ലേജ് ഓഫീസിന്റെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകര്‍ന്നു. പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് നില്ക്കുന്ന കരിങ്കല്‍ മതിലിന്റെ ഭാഗമാണ് ഇന്നലെ ഉച്ചയോടെ തകര്‍ന്ന് വീണത്. സംഭവം നടക്കുമ്പോള്‍ വില്ലേജ് ഓഫീസില്‍ നിരവധി പേര് ഉണ്ടായിരുന്നു.
വില്ലേജ് ഓഫീസിന്റ പിന്‍വശത്തെ ഭാഗമായതിനാല്‍ ഈ ഭാഗത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല. പോലീസ്സ്റ്റേഷന് വളപ്പില്‍ മതിലിനോട് ചേര്‍ന്ന് പോലീസ് പിടികൂടിയ ബൈക്കുകള്‍ സൂക്ഷിച്ചിരുന്നെങ്കിലും നാശനഷ്ടമൊന്നുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: