കോഴിക്കോട്: സിവില്‍ സ്റ്റേഷന് പള്ളിപ്പാട് അയ്യപ്പ ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ജൂലൈ ഒന്നു മുതല്‍ ഒന്പതുവരെ ഭാഗവത സപ്താഹ യജ്ഞം നടത്തും. ഒന്നിന് വൈകിട്ട് 4.30ന് യജ്ഞത്തിന്റെ ഉദ്ഘാടനവും ദീപപ്രോജ്ജ്വലനവും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വ്വഹിക്കും. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
ജൂലൈ ഒന്‍പതിനാണ് പ്രതിഷ്ഠാദിനം. ചടങ്ങുകള്‍ക്ക് തന്ത്രി ചാത്തനാട്ടില്ലത്ത് രാമചന്ദ്രന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ ഒന്‍പതിന് നവകം, ഉച്ചപൂജ, 12.30ന് പ്രസാദഊട്ട്, വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: