കര്‍ഷക ആത്മഹത്യ: ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍- കെ. സുരേന്ദ്രന്‍

Friday 30 June 2017 10:45 pm IST

പേരാമ്പ്ര: ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പിണറായി സര്‍ക്കാറിനും റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐക്കുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. ജോയിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിയുടെ മകള്‍ക്ക് ആശ്രിത നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിദ്യാഭ്യാസലോണ്‍ പൂര്‍ണ്ണമായും എഴുതി തള്ളണം. കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എ. ബാലചന്ദ്രന്‍, സുഗീഷ് കൂട്ടാലിട, ബി. ദിപിന്‍, നിഖില്‍ മോഹന്‍, കെ.അനൂപ്, പത്മനാഭന്‍ പി. കടിയങ്ങാട്, അനൂപ് നരിനട, സബിന്‍ ചെമ്പനോട, രജില പന്നിക്കോട്ടൂര്‍, പ്രകാശ് കോമത്ത്, സുനില്‍ മേക്കുന്നത്ത്, ചോയി പന്നിക്കോട്ടൂര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.