ലക്നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോറില് പോലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ കഴുത്തറുത്തു കൊലപ്പെടുത്തി. മണ്ടാവര്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സഹ്റോജ് സിങ്ങാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധ രാത്രിയിലായിരുന്നു സംഭവം.
സഹ്റോജിന്റെ മൃതദേഹം പാതയോരത്തു നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ നിരവധി പരിക്കുകളുടെ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. കൊലപാതകത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
ജില്ല മജിസ്ട്രേറ്റ് ജഗത് രാജ്, എസ്.പി അതുല്‍ ശര്‍മ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അക്രമികള്‍ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: